മഴയെ കണ്ടവരുണ്ടോ? കാലവര്‍ഷം എത്തി ഒരാഴ്ചയായിട്ടും മഴ ഇല്ല!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ജൂണ്‍ 2022 (22:06 IST)
സംസ്ഥാനത്ത് കാലവര്‍ഷം എത്തി ഒരാഴ്ചയായിട്ടും മഴ ഇല്ല. ഇതുവരെ മഴയില്‍ 34ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈമാസം പകുതിവരെയെങ്കിലും ഇത്തരത്തിലായിരിക്കും മഴയുടെ ശക്തിയെന്നാണ് കണക്കുകൂട്ടുന്നത്. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. അതേസമയം കോഴിക്കോട് ജില്ലയില്‍ മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :