1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. president visits Keral on friday

രാഷ്ട്രപതി വെള്ളിയാഴ്ച കേരളത്തില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി
രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതിയെത്തുന്നത്. കാസര്‍ഗോട്ടെ പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ വെള്ളിയാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന ബിരുദദാന ചടങ്ങ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
 
വിമാന മാര്‍ഗം മംഗലാപുരത്തെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പെരിയയിലെ സര്‍വകലാശാല ക്യാമ്പസില്‍ എത്തും. കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ 562 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദദാനം. 
 
രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിരുദദാന ചടങ്ങിന് ശേഷം രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് തിരിക്കും.