പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക

Parenting Tips, Children, Children issues Kerala, How to be good parent, Parenting Tips
രേണുക വേണു| Last Modified ശനി, 29 മാര്‍ച്ച് 2025 (07:21 IST)

സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുന്നു. നിലവിലെ രണ്ട് വര്‍ഷത്തിനു പകരം പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധിയില്‍ മാറ്റം വരും.

ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സില്‍ തന്നെയായിരിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ ആറ് വയസ്സാകും.

മൂന്ന് വര്‍ഷത്തെ പ്രീ പ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്.സി.ഇ.ആര്‍.ടി. രൂപപ്പെടുത്തും. പ്രീ പ്രൈമറി വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :