അനുബന്ധ വാര്‍ത്തകള്‍
- കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍
- പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്
- ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി
- ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന
- പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍
കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ബിസ്മി വീട്ടില്‍ നിന്ന് ജോലിക്ക് പോയത്. ബിസ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് വൈകുന്നേരത്തോടെ ഓഫീസിലെത്തി, പക്ഷേ, ഭാര്യ ആ ദിവസം ജോലിക്ക് എത്തിയില്ലെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞത്.
ഇന്നലെ രാവിലെ 10.21 ന് ബിസ്മിയുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയതായി റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില കുടുംബ പ്രശ്നങ്ങളാണ് ബിസ്മിയെ അലട്ടിയതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കത്തോട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.