എ കെ ജെ അയ്യർ|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (18:36 IST)
കാസർകോട്
: രണ്ടു ദിവസങ്ങളായ കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്.
സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണമുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.