ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര്?- പിണറായി വിജയനെന്ന് ഗൂഗിൾ

ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര്?- പിണറായി വിജയനെന്ന് ഗൂഗിൾ

Rijisha M.| Last Updated: തിങ്കള്‍, 7 ജനുവരി 2019 (11:13 IST)
മോശം മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ നൽകുന്ന ഉത്തരം എന്താണെന്ന് അറിയാമോ? ഇല്ലെങ്കിൽ ഇതാ കേട്ടോളൂ, ആ മുഖ്യമന്ത്രി പിണറായി വിജയനാണ്. 'ഹൂ ഈസ് ദി ബാഡ് ചീഫ് മിനിസ്‌റ്റർ ഓഫ് ഇന്ത്യ' എന്ന് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന ഫലം ഇതാണ്. വിക്കീപീഡിയയിൽ നൽകിയിട്ടുള്ള പിണറായി വിജയന്‍റെ വിവരങ്ങളടങ്ങുന്ന പ്രൊഫൈലാണ് ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നത്.

ഗൂഗിള്‍ അല്‍ഗോരിതത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഉത്തരങ്ങള്‍ കിട്ടുന്നതെന്നാണ് ഐടി വിദഗ്ദര്‍ പറയുന്നത്. ശബരിമല വിഷയത്തിൽ സുപ്രീം‌കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാറിന്റെ കടമയാണെന്ന് എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായിക്കെതിരെയാണ് ഇപ്പോൾ ബിജെപി തിരിഞ്ഞിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്‌നമുയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തിന്‍റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഫലം ലഭിക്കുന്നതിന്റെ പ്രധാന കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്.

ഇതുപോലെ തന്നെ മുമ്പും ഒരുപാട് സംഭവങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ' ഏറ്റവും വലിയ പത്ത് കുറ്റവാളികൾ‍' എന്ന് ഗൂഗിളില്‍ അന്വേഷിച്ചാല്‍ നരേന്ദ്രമോദിയിലാണ് എത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :