കാട്ടാന കുത്തിയാലും ഹർത്താൽ, ടൂറിസം മേഖലയ്ക്ക് ദോഷം ചെയ്യും: പിണറായി വിജയൻ

Last Modified ശനി, 12 ജനുവരി 2019 (08:47 IST)
അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടാന കുത്തിയാലും ഹര്‍ത്താലുണ്ടോയെന്ന് ചോദിക്കുന്ന അവസ്ഥയുണ്ടായെന്നും വ്യക്തമാക്കി. ടൂറിസം മേഖലയെ ബാധിക്കട്ടെയെന്ന ചിന്ത ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.

സംഘപരിവാര്‍ ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്.

വിവിധ വിശേഷ വേളകളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10561 പേരാണ്. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :