പോസ്റ്റ് കോവിഡ് ചികിത്സക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കണമെന്ന് ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (09:09 IST)
പോസ്റ്റ് കോവിഡ് ചികിത്സക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കണമെന്ന് ഉത്തരവ്. എപിഎല്‍ വിഭാഗമാണ് പണം നല്‍കേണ്ടത്. കിടക്കയ്ക്ക് 750 രൂപമുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സ്വകാര്യ ആശുപത്രിക്ക് 15,180 രൂപവരെ ഈടാക്കാനും അനുമതി നല്‍കി. ബ്ലാക്ക് ഫംഗസ് ചികിത്സക്കും പണം ഈടാക്കും. കൊവിഡ് മൂലമുണ്ടാകുന്ന ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായിരുന്നു.

ഐസിയുവില്‍ 1500 രൂപയും വെന്റിലേറ്ററിന് 2000രൂപയും എച്ചഡിയുവില്‍ 1250രൂപയുമാണ് എപിഎല്ലുകാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :