കൊല്ലത്ത് യുവതിയുടെ മരണം: കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് സമ്മതിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (08:40 IST)
കൊല്ലത്ത് യുവതിയുടെ മരണത്തില്‍ വഴിത്തിരിവ്. കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് സമ്മതിച്ചു. ശനിയാഴ്ച ഉമയനല്ലൂര്‍ സ്വദേശി നിഷാനയെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഭര്‍ത്താവായ നിസാം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതില്‍ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

ഇരുവര്‍ക്കുമായി മൂന്നുമക്കളാണ് ഉള്ളത്. നിസാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ പിതാവിന്റെ കട നാട്ടുകാര്‍ തല്ലിപ്പൊട്ടിച്ചു. നിസാമിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴും നാട്ടുകാര്‍ പ്രകോപിതരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :