1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Train Service Chennai to Kerala

ഓണത്തിനു മലയാളികള്‍ കുടുങ്ങും; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നു

Onam Train Service
ഓണം ആയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ളവരുടെ തിക്കും തിരക്കും. ചെന്നൈയില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നത് നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായി. തിരുവോണത്തിനു തൊട്ടടുത്ത ദിവസത്തിലെ ടിക്കറ്റുകളാണ് തീര്‍ന്നത്. ചെന്നൈ-തിരുവനന്തപുരം മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളും ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളുമാണ് കേരളത്തിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഒരേസമയം വിറ്റുതീര്‍ന്നത്. കോവിഡ് ആയതിനാല്‍ യാത്രക്കാര്‍ കുറവാകുമെന്ന് കരുതി ഇത്തവണ റെയില്‍വെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ബസ് സര്‍വീസുകളും കുറവാണ്. ഇതാണ് ട്രെയിന്‍ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീരാന്‍ കാരണം. 
 
അടുത്ത ലേഖനം
അറിയിപ്പ്: വെള്ളിയാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായ ബാങ്ക് അവധി