പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച 37 കാരനെ അറസ്റ്റ് ചെയ്തു

എ.കെ.ജെ.അയ്യര്‍| Last Modified ഞായര്‍, 5 ജൂണ്‍ 2022 (11:14 IST)

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിക്ക് അശ്‌ളീല സന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം പുതുപ്ലാക്കല്‍ ഷൈജു എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.

പെണ്‍കുട്ടിക്ക് നിരന്തരമായി അശ്‌ളീല സന്ദേശം അയച്ചത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഇത് സംബന്ധിച്ച പരാതി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാഞ്ഞാര്‍ എസ്.എച്.ഒ സോള്‍ജിമോന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞാര്‍ എസ്.ഐ ജിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറക്കുളത്തു നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :