സംസ്ഥാനത്ത് 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (14:10 IST)
സംസ്ഥാനത്ത് 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. എറണാകുളം, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് പിഎഫ് ഐ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് പരിശോധന.

ഹവാല പണം കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ എന്‍ ഐ എ അറസ്റ്റുചെയ്ത പ്രതികളില്‍ നിന്ന് ഇതു സംബന്ധിച്ച വിവരം ലഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :