Last Modified വ്യാഴം, 17 ജൂലൈ 2014 (14:46 IST)
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പിടികിട്ടാപുള്ളി പൂവരണി സ്വദേശി
ജോയ് ജോസഫ് എന്ന പൂവരണി ജോയി പിടിയിലായി.ഇയാള്‍ തൃശൂരില്‍ എത്തിയെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ശക്തന്‍ ബസ്റ്റാന്റെ സമീപത്തുനിന്നാണ് ജോയിയെ അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ
ടെംപിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡാണ് പൂവരണി ജോയിയെ പിടികൂടിയത്.ഇയാള്‍ 24 ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോയ് ജോസഫ് 17 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തില്‍ സജീവമാകുകയായിരുന്നു. ഇയാളുടെ കൂട്ടാളികളേയും കണ്ടെത്താന്‍ പോലീസ് ശ്രമിച്ച് വരുകയാണ്