കൊച്ചി ചീനവലകള്‍ കാണാന്‍ ചൈനീസ് പ്രസിഡന്റ് എത്തും

ഫോര്‍ട്ടുകൊച്ചി| Last Modified വ്യാഴം, 17 ജൂലൈ 2014 (13:11 IST)
ചീനവലകള്‍ കാണാന്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിന്‍
കൊച്ചിയിലെത്തും. സെപ്തംബറിലായിരിക്കും ചൈനീസ് പ്രസിഡന്റിന്റെ കൊച്ചി സന്ദര്‍ശനമുണ്ടാകുകയെന്ന് ചൈനീസ് നയത്ന്ത്ര സംഘം ആറിയിച്ചു

കൊച്ചിയിലെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാനും ചൈനീസ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഫോര്‍ട്ട് കോച്ചി സന്ദര്‍ശിച്ചിരുന്നു. ഇവര്‍ ചീന വലയുപയൊഗിച്ച് മത്സ്യബന്ധനം നടത്തുന്നവരുമായി
സംസാരിച്ചു. ചൈനീസ് എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഹായോജിയായുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഫോര്‍ട്ടുകൊച്ചി സന്ദര്‍ശിച്ചത്. ചീനവലകള്‍ അതിന്റെ തനിമയില്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

ചീനവലകള്‍ ചൈനയില്‍ നിന്ന് വന്നതാണെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ നിന്നും വന്ന പര്യവേക്ഷകനായ ഷെങ്ങ് ഹെ ആണ് ചീനവലകള്‍ കൊച്ചിയില്‍ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. കൊച്ചിയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ചീനവലകള്‍






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :