സര്‍ക്കാര്‍ തികഞ്ഞ പരാജയം: ഹൈക്കോടതി

ഹൈക്കോടതി,കേരള സര്‍ക്കാര്‍, ദേശീയപാത
കൊച്ചി| vishnu| Last Modified വ്യാഴം, 17 ജൂലൈ 2014 (12:13 IST)
വികസനകാര്യത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഹൈക്കൊടതി. ദേശീയ പാതാ വികസനത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നാണ് കൊടതിയുടെ വിമര്‍ശനം. സ്വകാര്യപദ്ധതികള്‍ക്ക് വേഗത്തില്‍ സ്ഥലമേറ്റെടുത്തു നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടാത്തെതെന്നും കൊടതി ചോദിച്ചു.

60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയില്ലെന്ന് സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് കോടതിയെ പ്രകോപിപ്പിച്ചത്. 60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ എങ്ങിനെയാണ് സത്യവാങ്മൂലം നല്‍കുകയെന്നും കോടതി ചോദിച്ചു.

നിര്‍ബന്ധിതമായി സ്ഥലമേറ്റെടുക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കേണ്ടതായി വരുമെന്നും ദേശീയപാതയുടെ വീതി 60മീറ്ററായി നിജപ്പെടുത്താനും കഴിയുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു.

ഭരണകാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കോടതിക്കാകില്ല. പ്ലസ് ടു അനുവദിച്ച ശുഷ്‌കാന്തിയും ആറന്മുള പദ്ധതിക്ക് സ്ഥലമേറ്റെടുത്ത ശുഷ്‌കാന്തിയും ദേശീയപാത വികസനത്തിനും കാണിക്കണം. കര്‍ശനമായി പറഞ്ഞുകഴിഞ്ഞാല്‍ ജുഡീഷ്യല്‍ ആക്ടിവിസിമെന്ന ആരോപണമുയരുമെന്നു കൊടതി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :