ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:43 IST)
: തമിഴ്‌നാട്ടിലെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിയും കാമുകനായ ഡോക്ടറും അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരി, സുഹൃത്തായ ഡോ.ആഷിക് എന്നിവരാണ് മധുരയിൽ നിന്നും പോലീസ് പിടിയിലായത്.

ജോലി ചെയ്യാനും പഠിക്കാനായി മധുരയിൽ എത്തി ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന കാളീശ്വരി എന്ന ബി.എഡ്‌ വിദ്യാർത്ഥിനിയായ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയത്. യുവതിയുടെ സുഹൃത്തായ ഡോക്ടറുടെ നിർദേശ പ്രകാരമായിരുന്നു ഇത് ചെയ്തത്. ദൃശ്യങ്ങൾ പിന്നീട് ഡോക്ടർക്ക് അയച്ചുകൊടുത്തു. ഇരുവരും തമ്മിൽ വീഡിയോ കോളിൽ സംസാരിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന കുട്ടികളെ കണ്ടതും അവരുടെ നഗ്നദൃശ്യങ്ങൾ ഡോക്ടർ ആവശ്യപ്പെട്ടതും.

പെൺകുട്ടികൾ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴുമെല്ലാം കാളീശ്വരി രഹസ്യമായി ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കാളീശ്വരി ചിത്രം പകർത്തുന്നത് കണ്ട പെൺകുട്ടി ഹോസ്റ്റൽ വാര്ഡന് പരാതി നൽകുകയും തുടർന്ന് മധുര പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് എത്തി കാളീശ്വരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സ്ഥിരമായി കാളീശ്വരി ഇത്തരം കാര്യങ്ങൾ ചെയ്തതും ഡോക്ടർക്ക് അയച്ചു കൊടുത്തതും വെളിപ്പെട്ടത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :