മികച്ച ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യു ഡി എഫ് ജയിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്, കാറ്റ് ഇടത് പക്ഷത്തിനെന്ന് പി വി അന്‍വർ

തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സമയത്ത് ജയം യു ഡി എഫിനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. 82ൽ കുറയാത്ത സീറ്റുകൾ യു ഡി എഫിന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ 2011 ൽ തനിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക

നിലമ്പൂർ| aparna shaji| Last Modified തിങ്കള്‍, 16 മെയ് 2016 (16:37 IST)

തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സമയത്ത് ജയം യു ഡി എഫിനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. 82ൽ കുറയാത്ത സീറ്റുകൾ യു ഡി എഫിന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ 2011 ൽ തനിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിക്കുത്ത് എല്‍പി സ്കൂളിലായിരുന്നു മന്ത്രിക്ക് വോട്ട്. രാവിലെ എട്ടിനു വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർൽ മാത്രമല്ല, ജയം സംസ്ഥാനത്ത് മൊത്തത്തിലും തങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരെ നടത്തിയ കള്ളപ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍ 15,000 കുറയാത്ത വോട്ടുകള്‍ക്ക് താന്‍ വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വോട്ട് രെഖപ്പെടുത്തിയതിന് ശേഷം പറഞ്ഞിരുന്നു. അതേസമയം,
നിലമ്പൂരില്‍ കാറ്റ് ഇടതുപക്ഷത്തിനു അനുകൂലമാണെന്നും ഇക്കുറി വിജയം ഇടതുപക്ഷത്തിനായിരിക്കുമെന്നും എൽ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറും മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :