എസ്/.ഐ യെ കുടുക്കിയ സി.ഐ യ്ക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:55 IST)
തൃശൂർ : പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന് പറഞ്ഞു സബ് ഇൻസ്‌പെക്ടറെ കള്ളക്കേസിൽ കുടുക്കിയ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി.ദിലീപ് കുമാറിയെന്നാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് എ.ഡി.ജി.പി അജിത് കുമാർ ഉത്തരവിറക്കിയത്.

ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെയാണ് ഇയാൾ കള്ളക്കേസിൽ കുടുക്കിയത്. സംഭവം കേസായതോടെ ആമോദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം ആമോദിനെ സർവീസിൽ തിരിച്ചെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ മുപ്പതിന് വടക്കരയിൽ വഴിയരുകിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ സി.ഐ
ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തത്. സംഭവം കള്ളക്കേസാണെന്നും ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽ വച്ചെന്നും ആമോദിന്റെ കുടുംബം ആരോപിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :