അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (08:49 IST)
style="float: left;width:100%;text-align:center;">
ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മുസ്ലീം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും കേസെടുക്കാതിരുന്ന തീരുമാനത്തിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ഇത് നിസ്സാരമായ സംഭവമാണെന്നും അംഗപരിമിത ആയതിനാല്‍ കുട്ടിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ഥികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അധ്യാപിക പറയുന്നു. ഹോം വര്‍ക്ക് ചെയ്യാതെ വന്നതിനാലാണ് ശിക്ഷിച്ചത്. കുട്ടിയെ ശിക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ സഹപാഠികളെ കൊണ്ട് തല്ലിച്ചു. സംഭവസ്ഥലത്ത് വിദ്യാര്‍ഥിയുടെ ബന്ധുവുണ്ടായിരുന്നു. അവന്‍ പകര്‍ത്തിയ വീഡിയോയാണ് പ്രചരിച്ചതെന്നാണ് അധ്യാപിക പറയുന്ന ന്യായീകരണം.
മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നിര്‍ത്തിയ വിദ്യാര്‍ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നതും അതനുസരിച്ച് ഓരോ വിദ്യാര്‍ഥിയും വന്ന് കുട്ടിയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിലുണ്ട്. പതിയെ അടിക്കുന്ന കുട്ടികളോട് ശക്തിയായി അടിക്കാന്‍ അധ്യാപിക പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.