പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരന് ഒമിക്രോണ്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (08:22 IST)
പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരന് ഒമിക്രോണ്‍. ഡിഎംഒ കെ രമാദേവിാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റീവായി ക്വാട്ടേഴ്‌സില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ എട്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ രണ്ടുപേര്‍, അയര്‍ലാണ്ടില്‍ നിന്നും എത്തിയ ഒരാള്‍, ഇറ്റലിയില്‍ നിന്നും ഖത്തറില്‍ നിന്നും വന്ന രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ആള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 51 കാരന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :