കെ റെയില്‍ സമഗ്ര വികസനത്തിന് അനിവാര്യം: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (19:55 IST)
കെ റെയില്‍
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഇതൊരു മുതല്‍ കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആസൂത്രിതമായ വ്യാജ പ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നാടിന്റെ പുരോഗതിക്കായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളെ പരാജപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും വസ്തുതകള്‍ മനസ്സിലാക്കി അതിന്റെ വിജയത്തിനായി ഒരുമിച്ച് നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :