പെരുമ്പാവൂർ|
aparna shaji|
Last Modified വ്യാഴം, 16 ജൂണ്‍ 2016 (12:17 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് പ്രതി ഉപയോഗിച്ചിരുന്ന റബർ ചെരുപ്പ്. നിർണായക തെളിവായിരുന്നു ഈ ചെരുപ്പ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് ചെരുപ്പ് ലഭിച്ചിരുന്നു. ജിഷയുടെ വീടിന് സമീപത്തുള്ള കനാലിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ചെരുപ്പ്.
ചെരുപ്പിൽ സിമന്റും രക്തക്കറയും കണ്ടെത്തിയിരുന്നു. രക്തം പരിശോധിച്ചപ്പോൾ ജിഷയുടെത് തന്നെയെന്ന് തെളിഞ്ഞപ്പോൾ ആണ് പൊലീസ് ചെരുപ്പിലേക്ക് അന്വേഷണം തിരിച്ചത്. ഇതോടെ അന്യസംസ്ഥാനക്കാരിലേക്ക് അന്വേഷണം തിരിയുകയായിരുന്നു.
ജിഷയ്ക്ക് അന്വേഷണ സംഘക്കാരുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും ജിഷയുടെ അമ്മ രാജേശ്വരിയ്ക്കോ സഹോദരി ദീപയ്ക്കോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ചെരുപ്പ് വീണ്ടും പൊലീസിന് തുണായായത്. ചെരുപ്പ് വിറ്റകടക്കാരന്റെ മൊഴിയാണ് നിർണായകമായത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം