ഇരുപത്തിമൂന്നുകാരനായ അമിയൂര്‍ പിടിയിലായത് എങ്ങനെ ?; സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ ജിഷയുടെ ഘാതകനിലേക്ക് പൊലീസ് എത്തിയത്

ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്

 ജിഷ വധം, അമിയൂര്‍ ഉല്‍ ഇസ്ലാം , പൊലീസ് , അറസ്‌റ്റ് , പീഡനം
പെരുമ്പാവൂര്‍| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (11:41 IST)
ജിഷ വധക്കേസിൽ കൊലയാളിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിയൂര്‍ ഉല്‍ ഇസ്ലാം പിടിയിലായത് കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍. രണ്ടു ദിവസം മുമ്പ് പാലക്കാട് - തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇരുപത്തിമൂന്നുകാരനായ അമിയൂരിനെ അന്വേഷണസംഘം പിടികൂടിയത്.

ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് അമിയൂര്‍ താമസിച്ചിരുന്നത്. പിന്നീട് ജിഷ ഇയാളോട് അടുപ്പം കാണിച്ചിരുന്നില്ല. തുടര്‍ന്ന് മദ്യപിച്ച് എത്തി ബഹളം വെക്കുകയും മോശം ആംഗ്യങ്ങള്‍ കാണിക്കുന്നതും പതിവായിരുന്നു.

കൊപപാതകം നടന്ന ദിവസം അമിയൂര്‍ ജിഷയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇയാളെ ജിഷ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തുപോയ ഇയാള്‍ മദ്യപിച്ച ശേഷം തിരിച്ചു വീട്ടിലെത്തുകയും ജിഷയെ
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്‌തതെന്നാണ്
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം കുറച്ചു ദിവസം സംസ്ഥാനത്ത് തങ്ങിയ ഇയാള്‍ കേരളത്തിന് പുറത്തു പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ ആണ് പിടിയിലാകുന്നത്. പെരുമ്പാവൂരില്‍ ജോലി ചെയ്‌തിരുന്ന സമയത്ത് ഫോണ്‍ ചെയ്‌തതില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ജിഷയുടെ മൃതദേഹത്തില്‍നിന്നും ചെരിപ്പില്‍നിന്നും ലഭിച്ച രക്തത്തുള്ളികളുടെ ഡിഎന്‍എ പരിശോധനാഫലവും ഇയാള്‍ക്കെതിരായതോടെ അമീയുര്‍ തന്നെയാണ് കൊലപാതകിയെന്നു പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ലാബിലാണ് ഡിഎന്‍എ. പരിശോധന നടത്തിയത്. ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിള്‍ പരിശോധനയിലും അസം സ്വദേശിയാണ് പ്രതിയെന്ന് വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :