ജിഷ കൊലക്കേസ്: പ്രതിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നു, ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം ശരിയായിരുന്നുവെന്ന് രമേശ് ചെന്നിത്തല

ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയെ പിടികൂടാൻ നിർണായകമായത് കൊലയാളിയുടെ ചെരുപ്പാണ്, ആദ്യ അന്വേഷണസംഘം കണ്ടെത്തിയതാണിതെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നു എന്ന് ഇതിലൂടെ ബോ

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 16 ജൂണ്‍ 2016 (11:30 IST)
കൊലക്കേസിലെ പ്രതിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയെ പിടികൂടാൻ നിർണായകമായത് കൊലയാളിയുടെ ചെരുപ്പാണ്, ആദ്യ അന്വേഷണസംഘം കണ്ടെത്തിയതാണിതെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നു എന്ന് ഇതിലൂടെ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ആദ്യഘട്ടത്തി തന്നെ പൊലീസിന്റെ അന്വേഷണം പ്രതികൾക്ക് പുറകെ ആയിരുന്നെന്നും, പൊലീസ് തെളിവുകൾ നശിപ്പിച്ചു എന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുവെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുറ്റവാളിയുടെ ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് പിടിയിലായ അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം (23) എന്നയാൾ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ലൈംഗിക വൈകൃതമുള്ള ഇയാൾ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കുറ്റവാളിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :