റെയ്‌നാ തോമസ്|
Last Modified ശനി, 8 ഫെബ്രുവരി 2020 (08:49 IST)
പൊലീസ് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മൂന്ന് പേര്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പിഴ ചുമത്തി. പിടിയിലായ ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. സുഹൃത്തിന്റെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞത്. ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പായുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിര്‍ത്താതെ പോയതിന് 2000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ അടക്കം 12,500 രൂപ പിഴ ഈടാക്കി.