പക്കാ പ്രൊഫഷണലിസം, 5 മണിക്കൂർ യാത്ര ചെയ്ത് വിജയ് ‘മാസ്റ്റർ’ ലൊക്കേഷനിലെത്തി; ഓഡിയോ ലോഞ്ചിനായി കട്ട വെയിറ്റിംഗ് !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (10:13 IST)
തമിഴ് നടൻ വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് 30 മണിക്കൂറോളം ആണ്. സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ഒടുവിൽ താരത്തിന്റെ വീട്ടിൽ നിന്നും അനധികൃതമായ യാതോന്നും കണ്ടെത്താൻ ആദായ നികുതി വകുപ്പിനായില്ല.

എന്നാൽ, തുടർച്ചയായ 30 മണിക്കൂർ ചോദ്യം ചെയ്യൽ അവസാനിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കാനില്ല എന്നായിരുന്നു വിജയ് അറിയിച്ചത്. ശേഷം അഞ്ചു മണിക്കൂർ കാർ യാത്ര നടത്തി നിർത്തിവെച്ച മാസ്റ്ററിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ എത്തുകയായിരുന്നു വിജയ്. താരത്തിന്റെ ഇതുപോലെ ഉള്ള പക്കാ പ്രൊഫഷണലിസം എടുത്തു പറയേണ്ടതാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയായിരുന്നു. ഇതേതുടർന്ന് അണിയറ പ്രവർത്തകർക്ക് കാര്യമായ നഷ്ടം സംഭവിച്ചിരിക്കാമെന്നും കരുതുന്നു. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കട്ട വെയിറ്റിംഗിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :