ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍

നാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ

നെടുമങ്ങാട്| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2016 (17:59 IST)
നാലു വയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 70 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വഞ്ചുവം ഐഷാ മന്‍സിലില്‍ മുഹമ്മദ് സാലി (70) യാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ അയല്‍ക്കാരിയായ വീട്ടമ്മ ഇളയ കുട്ടിയായ 4 വയസുകാരിയെ മുഹമ്മദ് സാലിയുടെ വീട്ടില്‍ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് മൂത്ത കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയി. മുഹമ്മദ് സാലിയുടെ മകളോടൊപ്പമായിരുന്നു 4 വയസുകാരി കളിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ പിന്നീട് മുഹമ്മദ് സാലി ബാലികയെ കാര്‍ പോര്‍ച്ചില്‍ കൊണ്ടുവന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി മാതാവിനോട് ഈ വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നെടുമങ്ങാട് കോളേജില്‍ നിന്ന് വിരമിച്ച അദ്ധ്യാപകനാണ് മുഹമ്മദ് സാലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :