കാതില്‍ പറയാം ഒരു കമ്മല്‍ക്കാര്യം!

വീണ്ടും ചില ഇയര്‍ റിംഗ് വിശേഷങ്ങള്‍ !

Ear Ring, Ear, Beauty, Fashion, Lady, Woman, Function, ഇയര്‍ റിംഗ്, കമ്മല്‍, കാത്, സുന്ദരി, സ്ത്രീ, ഫാഷന്‍, ഫംഗ്ഷന്‍, ചടങ്ങ്
Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (20:06 IST)
കൂട്ടുകാ‍രി മെര്‍ലിന്‍റെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് സ്‌മാര്‍ട്ടായി തന്നെയാണ് മീനാക്ഷി പോയത്. അടുപ്പമുള്ള കൂട്ടുകാരുടെ അടുത്ത് ചോദിക്കുകയും ചെയ്തു, ‘എങ്ങിനെയുണ്ട്’.‘ങ്ഹാ കൊള്ളാം’, എന്ന മറുപടിയല്ലാ‍തെ അടിപൊളി എന്ന് അടുത്ത കൂട്ടുകാരികള്‍ പോലും പറഞ്ഞില്ല.

ആകെ ദു:ഖത്തിന്‍റെ സങ്കടക്കടലില്‍ അകപ്പെട്ട മീനാക്ഷി, ഇതേചോദ്യം മെര്‍ലിനോട് ഒന്ന് ചോദിച്ച് നോക്കാം എന്‍ വിചാരിച്ചു. മെര്‍ലിന്‍ തരുന്ന ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ മനസ്സില്‍ കണ്ട് ഓടിച്ചെന്ന മിനാക്ഷിക്ക് ചോദ്യം ചോദിക്കേണ്ടി വന്നില്ല. ‘നിനക്കൊരു നല്ല ഇയര്‍ റിംഗ് കിട്ടിയില്ലേ? ഈ ഡ്രസ്സിന്‍റെ മൊത്തം സ്‌റ്റൈലും ആ സ്റ്റഡ് കാരണം പോയി’.

മീനാക്ഷി കേട്ട ഇതേ ചോദ്യം മോഡേണ്‍ വേഷത്തില്‍ കുടിയേറി നടക്കുന്ന ഒരുപാട് സുന്ദരികള്‍ കേള്‍ക്കുന്നതാണ്. പക്ഷേ, അതിന് വ്യക്തമായ ഒരു ഉത്തരം എത്ര പേര്‍ക്ക് ലഭിക്കും? ഡ്രസ്സിന് പറ്റിയ ഇയര്‍ റിംഗ്സ് അന്വേഷിച്ച് നടത്തം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനുട്ട്.

ഇയര്‍ റിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണത്തില്‍ തീര്‍ത്തവയാണോ മനസ്സില്‍ വരുന്നത്? എന്തിനാണ് കൂട്ടുകാരീ വെറുതെ ടെന്‍ഷന്‍ കൂട്ടുന്നത്? അല്ലാതെ തന്നെ ഇഷ്‌ടം പോലെ ഇയര്‍ റിംഗുകള്‍ നമ്മുടെ വിപണിയില്‍ ലഭിക്കാനുണ്ട്. അഞ്ച് രൂപ മുതല്‍ തുടങ്ങുന്ന ഇയര്‍ റിംഗുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ദിവസേനയുള്ള ഉപയോഗത്തിന് ഇത്തരത്തിലുള്ള ഇയര്‍ റിംഗുകള്‍ മതിയാകുമെങ്കിലും, കല്യാണ പാര്‍ട്ടിക്കും ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കും പോകുമ്പോള്‍ അല്പം ഗ്രാന്‍റ് ആയി തന്നെ പോകണം.

സ്വര്‍ണ കമ്മലുകള്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും സാധാരണ ആരും അത് ഉപയോഗിക്കില്ല. കല്യാണപ്പാര്‍ട്ടിക്ക് പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി സാരിക്ക് ചേരുന്ന നിറമുള്ള ഒരു കമ്മലായിരിക്കും തെരഞ്ഞെടുക്കുക. പക്ഷേ, സ്വര്‍ണ കമ്മല്‍ വാങ്ങുന്ന സമയത്ത് തന്നെ ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

‘ഗോള്‍ഡ് ഇയര്‍ റിംഗ്സി’ന്‍റെ വ്യത്യസ്തമായ ഫാഷന്‍ തെരഞ്ഞെടുക്കാന്‍ ചില മാര്‍ഗങ്ങളിതാ. സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു ചെറിയ ഇലയുടെ ആകൃതിയിലുള്ള കമ്മല്‍ വാങ്ങുകയാണെങ്കില്‍ അത് ഏതു നിറത്തിലുള്ള പട്ടുസാരിയണിയുമ്പോഴും കൂടെ നന്നായി ഇണങ്ങും.

നിങ്ങള്‍ മോഡേണ്‍ വേഷത്തില്‍ തിളങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തടിയില്‍ തീര്‍ത്ത സ്വര്‍ണത്തിന്‍റെ ഫിനിഷിംഗുള്ള ഇയര്‍ റിംഗ്സോ, ‘മീഡിയം ഗോള്‍ഡ് ബാംബൂ’ ഇയര്‍ റിംഗ്സോ വാങ്ങി നിങ്ങളുടെ ആഭരണപ്പെട്ടിയില്‍ സൂക്ഷിക്കാവുന്നതാണ്.

സ്വര്‍ണത്തിനോട് അശേഷം താല്പര്യമില്ലാത്തവര്‍ക്ക് തടിയിലും വെള്ളിയിലും മെറ്റലിലും തീര്‍ത്ത ഇയര്‍ റിംഗുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിവിധ വര്‍ണങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും തടിയില്‍ തീര്‍ത്ത ഇയര്‍ റിംഗുകള്‍ ലഭ്യമാണ്. ജീന്‍സ്, മിഡി ടോപ്പ് തുടങ്ങിയ സ്റ്റൈലന്‍ വേഷങ്ങള്‍ക്ക് ഇത്തരത്തിലുള്ള റിംഗുകള്‍ ഇണങ്ങും.

കൂടാതെ, കക്ക കൊണ്ട് ഉണ്ടാക്കിയ ഇയര്‍ റിംഗുകളും ഇത്തരം വേഷങ്ങള്‍ക്ക് നന്നായി ചേരും. കക്ക കൊണ്ടുള്ള ഇയര്‍റിംഗ്സിന് എന്ത് ചോദിക്കും എന്നോര്‍ത്ത് പേടിക്കണ്ട. കടയില്‍ ചെന്ന്, ‘ഷെല്‍ ഇയര്‍റിംഗ്സ്’ ചോദിച്ചാല്‍ മതി.

‘ഇയര്‍ റിംഗ്സി’ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇയര്‍ റിംഗ് ആണ് ‘സില്‍വര്‍ വളയ’ങ്ങള്‍. വിവിധ നിറത്തിലുള്ള ക്രിസ്റ്റലുകള്‍ പതിപ്പിച്ച സില്‍വര്‍ ഇയര്‍ റിംഗുകള്‍ വിപണിയില്‍ ലഭ്യമാണ്. മെറ്റലില്‍ തീര്‍ത്ത ഇയര്‍റിംഗുകള്‍ അല്പം അലങ്കാരപണികളോടു കൂടിയതും നീളമുള്ളവയും ആയിരിക്കും. പക്ഷേ, മെറ്റലില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച ഒരു കമ്മലുണ്ടെങ്കില്‍ അത് ഏത് മോഡേണ്‍ വസ്ത്രത്തിനൊപ്പവും ധരിക്കാന്‍ കഴിയുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :