ആമ്പല്ലൂര്‍|
Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (13:57 IST)
നാലുവയസ്സുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.
ബന്ധുവായ സ്ത്രീയാണ് കുട്ടിയെ പുഴയില്‍ തള്ളിയിട്ട് കൊന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നന്ദനം വീട്ടില്‍ രജിത്ത് - നീഷ്‌മ ദമ്പതികളുടെ ഏകമകള്‍ മേബയാണ് മരിച്ചത്. പുതുക്കാട് പാഴായിയില്‍ ആയിരുന്നു സംഭവം.
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നീഷ്‌മയുടെ പാഴായിയിലെ വീടിനു സമീപത്തെ മണലി പുഴയില്‍ മേബ മുങ്ങിമരിച്ചത്.
വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.