മാസ്‌ക് ഇല്ലാത്തവരെ പിടിക്കാൻ പോലീസ് വീണ്ടുമിറങ്ങും, വ്യാഴാഴ്‌ച മുതൽ പരിശോധന, പിഴ 500

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (21:56 IST)
മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കൊവിഡിന്റെ ആദ്യ തരംഗത്തിൽ ഇത് 200 രൂപയായിരുന്നു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :