ആറ് വർഷമായി കേരളം നികുതി കൂട്ടിയിട്ടില്ല, പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (19:46 IST)
കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടാത്ത നികുതി കുറയ്ക്കാൻ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ര്‍ധിപ്പിക്കാത്ത നികുതി കേരളം കുറയ്ക്കണമെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്‌താവനയാണ് പ്രധാനമന്ത്രിയുടേ‌ത്. കെഎൻ ബാലഗോപാൽ പറഞ്ഞു.

2017-ല്‍ കേന്ദ്രം ഇന്ധന നികുതിയായി പിരിച്ചത് ഒമ്പത് രൂപയായിരുന്നു. എന്നാല്‍ ഇന്നത് 31 രൂപയോളമായി വർധിച്ചു. പല തവണ നികുതി കൂട്ടിയ കേന്ദ്രം ഇടയ്ക്ക് ഒരുരൂപ കുറച്ചാല്‍ അത് ശരിയല്ല. 31 രൂപയിലേക്ക് വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :