ഗുജറാത്ത് മാതൃക പഠിക്കാൻ കേരളം, സർക്കാർ പ്രതിനിധികൾ ഇന്ന് അഹമ്മദാബാദിലേക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (14:32 IST)
പടിക്കാനൊരുങ്ങി കേരള സർക്കാർ. വൻകിട പദ്ധതികളുടെ നടത്തിപ്പ് എങ്ങനെയാണ് ഗുജറാത്ത് നടത്തിയിരുന്നതെന്ന് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര. 2013-ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയതും വികസനകാര്യങ്ങൾ ചർച്ച ചെയ്‌തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഗുജറാത്തിൽ നിന്ന് ഒന്നും കേരളത്തിന് മാതൃകയാക്കേണ്ടതില്ല എന്ന നിലപാടായിരുന്നു പ്രതിപക്ഷസ്ഥാനത്തായിരുന്നപ്പോൾ എൽഡിഎഫ് സ്വീകരിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :