മുനമ്പം കേസിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി; ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി - അന്വേഷണം ശക്തമാകും

 munambam , human trafficking case , human trafficking , മനുഷ്യക്കടത്ത് , പൊലീസ് , കോടതി
കൊച്ചി| Last Modified ശനി, 23 മാര്‍ച്ച് 2019 (09:13 IST)
കൊച്ചി മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ മേൽ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. നേരത്തേ അനധികൃത കുടിയേറ്റത്തിന് സഹായിച്ചെന്ന വകുപ്പ് ചുമത്തിയായിരുന്നു കേസെടുത്തത്.

ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരമാണ് നടപടി. കേസിലെ മുഖ്യപ്രതി സെൽവൻ, സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരിലും ഈ വകുപ്പ് ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. ഇന്ന് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം നൽകിയേക്കും. ഇതുവരെ ഒമ്പത് പേരാണ് കേസിൽ അറസ്റ്റിലായത്.

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ ആളുകൾ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :