മുനമ്പത്തുനിന്ന് പുറപ്പെട്ട ദയാമാതാ ബോട്ട് കണ്ടെത്താൻ ഓസ്ട്രേലിയൻ അതിർത്തി സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം

കൊച്ചി| Last Modified ചൊവ്വ, 22 ജനുവരി 2019 (07:44 IST)
മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിലേക്കും ആളെ കയറ്റിവിടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ‍. ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്‌നാട്ടുകാരും ആണ്. ഏജന്റുമാര്‍ മുഖേന പണം നല്‍കി ഉറപ്പിച്ചാണ് ബോട്ടുകളില്‍ ഇവര്‍ യാത്ര നടത്തുന്നത്.

എന്നാൽ, ഈമാസം 12നു മുനമ്പത്ത് നിന്ന് ബോട്ടില്‍ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങള്‍ അനൗദ്യോഗികമായി ഇന്ത്യ
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറിയതോടെ ഇവിടെ നിന്നും യാത്രതിരിച്ചവര്‍ ആശങ്കയിലാണ്. ഇവര്‍ ഇന്തേനേഷ്യല്‍ തീരത്തുണ്ടെന്നാണ് വിലയിരുത്തൽ‍.

അതേസമയം, ശ്രീലങ്കൻ അഭയാർഥികളും ഇന്ത്യക്കാരുമായി മുനമ്പത്തുനിന്നു തിരിച്ച ദയാമാതാ ബോട്ടു കണ്ടെത്താൻ ഓസ്ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (ഡിഐബിപി) അതിർത്തി സുരക്ഷാ സേനയ്ക്ക് (ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്) നിർദേശം നൽകിയതായി വിവരം ലഭിച്ചു.

2 മാസം മുന്‍പും മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :