എസ്എസ്എൽസി പരീക്ഷയ്ക്കിടെ വിദ്യാർത്ഥി പരീക്ഷാ ഹാളിൽ മലമൂത്ര വിസർജ്ജനം നടത്തി

എസ്എസ്എൽസി, പരീക്ഷ, വിദ്യാർത്ഥി, മലമൂത്ര വിസർജ്ജനം, SSLC, Exam, Student
തിരുവനന്തപുരം| Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (17:00 IST)
എസ്എസ് എൽ സി
രസതന്ത്രം
എഴുതുന്നതിനിടെ വിദ്യാർത്ഥി
പരീക്ഷാ ഹാളിൽ മലമൂത്ര വിസർജ്ജനം ചെയ്തതായി റിപ്പോർട്ട്. കടയ്ക്കൽ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കലശലായ വയറുവേദന അനുഭവപ്പെട്ട വിദ്യാർത്ഥി ശുചിമുറിയിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ഹാളിലുണ്ടായിരുന്ന അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അനുവാദം നൽകിയില്ല. ഉന്നതാധികാരികളെ വിവരം അറിയിക്കുകയും ചെയ്തില്ല.

എന്നാൽ വയറുവേദന അസഹമായതോടെ വിദ്യാർഥി പരീക്ഷാ ഹാളിൽ തന്നെ കുട്ടി മലമൂത്ര വിസർജ്ജനം ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അധികാരികൾ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ അദ്ധ്യാപികയ്‌ക്കെതിരെ കടയ്ക്കൽ പോലീസിൽ പരാതി നല്കിയിരിക്കുകയാണിപ്പോൾ. അദ്ധ്യാപിക നിരുത്തരവാദിത്വത്തോടെയാണ് പെരുമാറിയതെന്നും കുട്ടിയെ മാനസികമായി സംഭവം സമ്മർദ്ദത്തിലാഴ്ത്തുകയും മികച്ച വിജയം നഷ്ടമാവും എന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :