അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാന് പ്രസിഡന്റ് പങ്കെടുത്ത റാലിയില്‍ സ്ഫോടനം; 24 മരണം, 30ലേറെ പേര്‍ക്ക് പരുക്ക് - മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്
- ദമ്പതിമാര്‍ തമ്മില്‍ വഴക്ക്; തടസം പിടിക്കാനെത്തിയ അയല്‍ക്കാരി ഇഷ്ടിക കൊണ്ടുള്ള ഏറുകൊണ്ട് മരിച്ചു
- നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സർക്കാർ സുപ്രീംകോടതിയില്‍
- തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി; യുവാക്കളെ വളഞ്ഞിട്ട് മർദ്ദിച്ച് നാട്ടുകാർ
- മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്ത് വിറ്റു; പിതാവിനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു
കൊല്ലത്ത് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ കേസ്
ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്.
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കൊല്ലം ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗീതുവിനെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് നൽകിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം, തമിഴ്നാട്ടില്‍ നിന്ന് ഗീതുവിനേയും കാമുകൻ ഹരികൃഷ്ണനേയും കണ്ടെത്തി. കുട്ടികളെ ഉപേക്ഷിച്ചു പോയതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗീതുവിനെതിരെ പൊലീസ് കേസെടുത്തത്. മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്.
ഗീതുവിന്റെ കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തു. കുറ്റകൃത്യത്തിന് നിരന്തരം പ്രേരിപ്പിക്കുകയും കുറ്റക്യത്യത്തിൽ പങ്കാളിയാകുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം