മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്ത് വിറ്റു; പിതാവിനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു

 son , police , kill , പൊലീസ് , കൊല , മക്കള്‍ , മദ്യം , മയക്കുമരുന്ന്
അലഹബാദ്| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:15 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആണ്‍‌മക്കള്‍ പിതാവിനെ കല്ലെറിഞ്ഞ് കൊന്നു. അലഹബാദിലെ ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കാബ്രി ചൗഹാനാണ് (48) കൊല്ലപ്പെട്ടത്. ഇയാളുടെ മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.

കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാബ്രി ചൗഹാനെ കൊലപ്പെടുത്താന്‍ കാരണമായത്. ലഹരിമരുന്നിന് അടിമയായ ഇയാള്‍ പണം കണ്ടെത്തുന്നതിനായി കുടുംബ സ്വത്തുക്കള്‍ വില്‍ക്കുന്നത് പതിവായിരുന്നു.

അടുത്തിടെ കാബ്രി ചൗഹാന്‍ ഫത്തേപ്പൂർ ജില്ലയിലെ വില കൂടിയ പ്രദേശം 2.7 ലക്ഷം രൂപയ്‌ക്ക് വിറ്റു. ലഭിച്ച പണം മദ്യവും മയക്കുമരുന്നും വാങ്ങാനാണ് ഇയാള്‍ ഉപയോഗിച്ചത്. ഇക്കാര്യം മക്കള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ റോഡരികിൽ നിന്നാണ് ചൗഹാന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മക്കള്‍ കുറ്റം സമ്മതിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :