ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജസിദ്ധന്‍ പിടിയില്‍

പണത്തട്ടിപ്പ്, പൊലീസ്,കരുനാഗപ്പള്ളി
കരുനാഗപ്പള്ളി| VISHNU.NL| Last Modified ശനി, 28 ജൂണ്‍ 2014 (14:50 IST)
വ്യാജ മന്ത്രവാദത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വ്യാജസിദ്ധന്‍ പൊലീസ് പിടിയിലായി. കായം‍കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇയാള്‍ മംഗലാപുരം സ്വദേശിയാണെന്ന് പറയുന്നു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്‌.

ഓച്ചിറ മേമന സ്വദേശി നൌഷാദിന്‍റെ പക്കല്‍ നിന്നു മാത്രമായി 17 ലക്ഷം രൂപ തട്ടിയെടുത്തതായാണ്‌ പൊലീസില്‍ ലഭിച്ചിരിക്കുന്ന പരാതി. കായം‍കുളത്തും പരിസരങ്ങളിലുമായി പലരില്‍ നിന്ന് ഇയാള്‍ കോടിക്കണക്കിനു രൂപ കൈക്കലാക്കിയതായി സൂചനയുണ്ട്.

മുസ്ലീം മന്ത്രവാദം എന്ന പേരിലാണ്‌ ഇയാള്‍ തട്ടിപ്പു നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഓച്ചിറ എസ്.ഐ വിനോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :