മുംബൈ|
Last Modified വെള്ളി, 27 ജൂണ്‍ 2014 (09:34 IST)
ബോളിവുഡിലെ പഴയകാല നായിക സംഗീത ബിജ്‌ലാനിയുടെ വീട്ടുവേലക്കാരിയെ ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ പീഡിപ്പിച്ചു. കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ രാജേന്ദ്ര ഗൗതം(34) ആണ് അറസ്‌റ്റിലായത്.
ലാത്തൂര്‍ സ്വദേശിയായ 17 വയസുകാരിയെയാണ് ഗൗതം പീഡിപ്പിച്ചത്. അഞ്ചു മാസം മുന്‍പാണു ജോലി തേടി പെണ്‍കുട്ടി സംഗീത ബിജ്‌ലാനിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട ഗൗതം മറ്റൊരു ജോലി തേടാന്‍ സഹായിക്കാമെന്നേറ്റ് വലയിലാക്കുകയായിരുന്നു.
ഷാരൂഖ് ഖാന്റെ വീട്ടില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പെണ്‍കുട്ടിയെ താനെയിലുള്ള ലോഡ്‌ജില്‍ കൊണ്ടുപോയി ഗൗതം പീഡിപ്പിക്കുകയായിരുന്നു. ഗൗതം തുടര്‍ന്നും ഭീഷണിപ്പെടുത്തിയതോടെയാണു പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.