ആദിത്യ ചിട്ടി തട്ടിപ്പ്: പ്രതി പിടിയില്‍

 ചിട്ടി തട്ടിപ്പ് , പ്രതി പിടിയില്‍ , പൊലീസ്
നെടുമങ്ങാട്| jibin| Last Modified വെള്ളി, 29 മെയ് 2015 (19:44 IST)
ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശാഖകളുമായി ആരംഭിച്ച് നിരവധി പേരെ കബളിപ്പിച്ച ആദിത്യ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് അയിരൂര്‍ ഇലകമണ്‍ രഞ്ജിത് എന്ന 30 കാരനാണു നെടുമങ്ങാട് പൊലീസിന്‍റെ വലയിലായത്.

മാസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത പൊന്നൂസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യ ചിട്ടി ഫണ്ട് ഉടമ കൂടിയായ രഞ്ജിത്. പൊന്നൂസ് ചിട്ടി ഫണ്ട് ഉടമ വിനോദിനെ അറസ്റ്റ ചെയ്തതും നെടുമങ്ങാട് പൊലീസായിരുന്നു.

അമ്പതിനായിരം, ഇരുപത്തയ്യായിരം, പതിനായിരം രൂപ വീതമുള്ള ചിട്ടികള്‍ നടത്തിയിരുന്ന മുണ്ടേല ശാഖയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. രഞ്ജിതിനെ മുണ്ടേലയില്‍ നിന്നായിരുന്നു പിടികൂടിയത്. രഞ്ജിത് എത്രത്തോളം പണം തട്ടിയെടുത്തു എന്ന് അന്വേഷിക്കുകയാണിപ്പോള്‍.

നെടുമങ്ങാട് ഡിവൈഎസ്പി പി.എം.സെയ്ബുദ്ദീന്‍റെ നേതൃത്വത്തില്‍ നെടുമങ്ങാട് സിഐ സ്റ്റുവര്‍ട്ട് കീലര്‍, അരുവിക്കര എസ്ഐ ബിനുകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ്‌ പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :