1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. police , arrest , blade mafia

ഓപ്പറേഷന്‍ കുബേര: 2 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ കുബേര
അമിത പലിശക്കാരെയും ബ്ലേഡ് മാഫിയകളെയും ഒതുക്കാനുള്ള നടപടികളുടെ ഭാഗമായ ആരംഭിച്ച ഓപ്പറേഷന്‍ കുബേര പ്രകാരം സംസ്ഥാന വ്യാപകമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ഇതോടെ ഇതുവരെയായി ഇത്തരത്തില്‍ അമിത പലിശക്കാര്‍ക്ക് എതിരെ നടന്ന 13882 റെയ്ഡുകളിലായി 2061 പേര്‍ പിടിയിലായി. 3046 കേസുകളും ആകെ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികാരികള്‍ അറിയിച്ചു. 
About Writer
jibin