തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 18 ജൂണ്‍ 2014 (08:53 IST)
പൊലീസിന്റെ പ്രവര്‍ത്തനം
കുറ്റാന്വേഷണം ,ക്രമസമാധാനം എന്നിങ്ങനെ രണ്ടാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുമെന്ന്
ആഭ്യന്തര മന്ത്രി രമേശ്
ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ
വേഗം കൂട്ടാനാണ് പുതിയ പരിഷ്കാരമെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിയായി
മന്ത്രി പറഞ്ഞു. ജില്ലാ തല ക്രൈംബ്രാഞ്ച് സംവിധാനം ഉടന്‍ ആരംഭിക്കും.
ക്രൈം ബ്രാഞ്ച് ഓഫീസുകളില്‍
കേസുകള്‍ കെട്ടിക്കിടക്കുന്നതിനാലാണിത്.
ഇതിനായി ജില്ലാ തല ക്രൈം ഡിറ്റാച്ചുമെന്റുകളെയാണ് ക്രൈബ്രാഞ്ച് ഓഫീസുകളാക്കുന്നത്. ഡിസിപിയുടേയോ അസിസ്റ്റന്റ് കമ്മിഷണറുടേയോ നേതൃത്വത്തിലാകും ഈ ഓഫീസ് പ്രവര്‍ത്തിക്കുക. മാവോയിസ്റ്റുകളെ ചെറുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചിനായി
പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും. എല്ലായിടത്തും സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കും.
കൂടാതെ കടല്‍ കടന്നുള്ള തീവ്രവാദം ചെറുക്കുന്നതിനും തീര സംരക്ഷണത്തിനുമായി പത്ത് തീരദേശ പോലീസ് സ്റ്റേഷനുകള്‍ കൂടി തുടങ്ങും.വൈറ്റകോളര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതു കണക്കിലെടുത്ത്
കൊച്ചിയില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും
അണ്‍എയ്ഡഡ്
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുള്‍പ്പടെ സ്റ്റുഡന്റ് പൊലീസ് പദ്ധതി എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കുമെന്നും മാവേലിക്കരയില്‍ ജൂലായ് മുതല്‍ കമാന്റോ പരീശീലന കേന്ദ്രം തുടങ്ങാനും നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി അടുത്ത മാസം മുതല്‍ സംസ്ഥാന വ്യാപകമാക്കാനും തീരുമാനിച്ചതായി ചെന്നിത്തല പറഞ്ഞു.