ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാനാവില്ല: ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്,വൈദ്യുതി,കേരളം
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (08:56 IST)

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാനാവില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.സ്ഥിതിഗതികള്‍ അത്രത്തോളം ഗുരുതരമാണ്.

ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങള്‍ നടക്കുന്നതു പരിഗണിച്ച്
എംഎല്‍എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ അതിനുശേഷം ഒരു തുള്ളി മഴ പെയ്തില്ല.സാഹചര്യങ്ങള്‍ പരിശോധിച്ചേ എന്തെങ്കിലും ചെയ്യാനാവൂ. എല്ലാവരും സഹകരിക്കണമെന്നും ആര്യാടന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :