ഹൃദയത്തുടിപ്പിനായി ചെന്നൈ നിശ്ചലമായി...

ചെന്നൈ,ഹൃദയം മാറ്റിവയ്ക്കല്‍,ട്രാഫിക് പൊലീസ്
ചെന്നൈ| VISHNU.NL| Last Updated: ചൊവ്വ, 17 ജൂണ്‍ 2014 (13:58 IST)
നഗരങ്ങളിലെ ഗതാഗത കുരുക്കുകളെ അതിജീവിക്കാനാകാതെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മരണത്തിനു കീഴടങ്ങിയ വാര്‍ത്തകള്‍ ചെന്നൈ നി

വാസികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം ‍വ്യത്യസ്തമായ വാര്‍ത്ത കേട്ടാണ് ചേന്നൈ വാസികള്‍ ഇന്ന് കണ്ണുതുറന്നത്.

ഒരു സാധാരണക്കാരിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ചെന്നൈ നഗരത്തിലെ പാതകളില്‍ വാഹനങ്ങള്‍ നിശ്ചലമായി. ചെന്നൈയിലെ ഗവണ്മെന്റ് ജെനറല്‍ ഹോസ്പിറ്റല്‍ മുതല്‍ അടയാറിലെ ഫോര്‍ട്ടീസ് മലാര്‍ ഹോസ്പിറ്റല്‍ വരെയുള്ള 12 കിലോമീറ്റര്‍ തിങ്കളാഴ്ച സൈറണ്‍ മുഴക്കി പാഞ്ഞു വരുന്ന ഒരാംബുലന്‍സിനായി വഴിയൊരുക്കി കാത്തിരുന്നു.

പതിരാവില്‍ പോലും ഗതാഗതം കുറയാത്ത നഗരത്തില്‍ല്‍ 14 മിനുട്ട് 12 കിലോമീറ്റര്‍ ദൂരം ചുവന്ന ലൈറ്റു തെളിയിക്കാതെ ആംബുലന്‍സിനായി വഴിയൊരുക്കുന്നതില്‍ ട്രാഫിക് പൊലീസും വിജയിച്ചു. ഇഛാ ശക്തിയുണ്ടെങ്കില്‍ അസാധ്യമായൊന്നും തന്നെയില്ലെന്ന് ചെന്നൈയിലെ ട്രാഫിക് പൊലീസുകാര്‍ക്കും രണ്ട് അശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മനസിലായ ദിനമാണ് തിങ്കളാഴ്ച.

വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കാഞ്ചിപുരം സ്വദേശി ലോകനാഥന്റെ(27) ഹൃദയമാണ് മുംബൈ സ്വദേശിനിയ്ക്ക് മാറ്റിവച്ചത്. ഇതിനായി രോഡിലെ 15 സിഗ്ന്‍ലികളിലായി മൊത്തം നൂറോളം പൊലീസുകാരാണ് അക്ഷീണം പ്രയത്നിച്ചത്.

വൈകിട്ട് 6.40ന് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഹൃദയം 6.45 ന് ഫോര്‍ട്ടിസ് മലാര്‍ ആശുപത്രിയിലേക്ക് കുതിച്ചു. 7 മണിയോടെ ആംബുലന്‍സ് ആശിപത്രിയില്‍ എത്തിച്ചേര്‍ന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ രാവിലെ 10.15 ന് ഹൃദയം പുതിയ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയെന്ന് ഫോര്‍ട്ടീസ് മലാര്‍ ഹോസ്പിറ്റലിലെ ചീഫ് അന്‍സ്തേഷിസ്റ്റ് ഡോ. സുരേഷ് റാവു പറഞ്ഞു.

ഹൃദയത്തിനായി അഞ്ച് ആവശ്യക്കാരായിരുന്നു ഉണ്ടയിരുന്നത്. എന്നാല്‍ രക്തസാംബിളുകളുടെ പരിശീധന മുംബൈ സ്വദേശിനിയ്ക്ക് തുണയാകുകയായിരുന്നു. ഹൃദയം കൂടാതെ ലോകനാഥന്റെ വൃക്കയും, കരളും മറ്റുള്ളവര്‍ക്ക് വേണ്ടി എടുത്തിരുന്നു.

രണ്ട് ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റര്‍ വരുന്ന റോഡ് വളരെ വലിയ ഗതാഗതക്കുരുക്കുകള്‍ ഉണ്ടാകാറുള്ള വഴിയാണ്.പൊതുജനങ്ങളും പൊലീസും കൈകോര്‍ത്തതൊടെ സഹകരണത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും പുതിയൊരധ്യായമാണ് തിങ്കളാ‍ഴ്ച അരങ്ങേറിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :