പിതാവ് പീഡിപ്പിച്ചു, കൂട്ട് നിന്നത് മാതാവ് : മൂന്ന് വർഷമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പെൺകുട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂണ്‍ 2022 (19:52 IST)
പോക്സോ കേസ് രജിസ്റ്റർ ചെയ്ത മൂന്ന് വർഷമായിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെൺകുട്ടി.കാസർകോട് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്റ്റേഷനിൽ 2019ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മാതാവ് ഇതിന് കൂട്ടുനിന്നുവെന്നുമാണ് പെൺകുട്ടിയുടെ പരാതി.

പോലീസ് പിതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും മൂന്നുവര്‍ഷമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കുക പോലും ചെയ്തിട്ടില്ലെന്ന് പെൺകുട്ടി പറയുന്നു. മൂന്നാം ക്ലാസ് തൊട്ട് ആറാം ക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ട്. രാത്രി ഉപ്പയുടെ കൂടെ കിടന്നില്ലേൽ പ്രശ്നമുണ്ടാക്കും.ഉമ്മയും പ്രശ്‌നമുണ്ടാക്കും.മോള്‍ താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തില്‍ എനിക്ക് ഇതൊന്നും പുറത്തുപറയാന്‍ അറിയുമായിരുന്നില്ല.

പിന്നീട് പരാതി നൽകി കേസ് കൊടുക്കുമ്പോൾ ഉപ്പ നാട്ടിൽ തന്നെയുണ്ടായിരുന്നു. കേസ് കൊടുത്തതിന് ഉമ്മയും മാനസികമായി തളർത്തുകയാണ്. നിലവിൽ റെസ്ക്യൂ ഹോമിലാണ് കഴിയുന്നത്. അവിടെയും ഇപ്പോൾ നിൽക്കാനാവാത്ത അവസ്ഥയാണ്. പെൺകുട്ടി പറഞ്ഞു. അതേസമയം പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ചന്തേര പോലീസിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :