ആക്രമണ ദൃശ്യങ്ങളിലെ ശബ്ദം പരിശോധിക്കണം, പ്രോസിക്യൂഷൻ കോടതിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (15:14 IST)
നടിയെ ആക്രമിച്ച് ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതിയിൽ. ദൃശ്യങ്ങളിലെ ശബ്ദം അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ച ശബ്ദവുമായി ഒത്തുനോക്കണമെന്നും ഇതോടെ ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്ന് വ്യക്തമാവുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.

അതേസമയം ഇതുവരെ നടത്തിയ തുടരന്വേഷണത്തിന് പുരോഗതി റിപ്പോർട്ട് വിചാരണകോടതിയിൽ സമർപ്പിച്ചു. അന്തിമ റിപ്പോർട്ട് നൽകുന്നതിന് കൂടുതൽ സമയവും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ മാസം 31നകം അന്വേഷണം പൂർത്തി റിപ്പോർട്ട് വിചാരണക്കോടതിയിൽ നൽകാനാണ് ഹൈക്കോടതി നിർദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :