അശ്ലീലവീഡിയോ നിർമാണം: പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (21:23 IST)
അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവ് സാം ബോംബെയ്ക്കുമെതിരെ ഗോവ പോലീസിന്റെ കുറ്റപത്രം.കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്.

അശ്ലീലത,അതിക്രമിച്ച് കടക്കൽ,അശ്ളീല വീഡിയോ പ്രചരിപ്പിക്കാൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2020ൽ കാനക്കോണിൽ സംസ്ഥാനത്തിന് കീഴിലുള്ള ചപോലി അണക്കെട്ടിന് സമീപം അശ്ലീലവീഡിയോ ചിത്രീകരിച്ചുവെന്നാണ് നടിക്കും മുൻ ഭർത്താവിനുമെതിരായ കുറ്റം.രണ്ടുപേരേയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :