മാനനഷ്ടക്കേസിൽ ജോണിഡെപ്പിന് വിജയം, നഷ്ടപരിഹാരമായി ആംബർ ഹേഡ് 15 മില്യൺ ഡോളർ നൽകണം

അഭിറാം മനോഹർ| Last Updated: വ്യാഴം, 2 ജൂണ്‍ 2022 (13:10 IST)
ഹോളിവുഡ് താരം ജോണി
ഡെപ്പും
മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലവിധി. മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി കോടതി വിധിച്ചു. ആംബർ ഹേഡിന് രണ്ട് മില്യൺ ഡോളർ ജോണിഡെപ്പും നഷ്ടപരിഹാരം നൽകണം.

ആറാഴ്ച നീണ്ട് ക്രോസ് വിസ്താരം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വിസ്താരത്തിൽ മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷമാണ് കോടതി അന്തിമതീരുമാനത്തിലെത്തിച്ചേർന്നത്.

അതേസമയം ജൂറി തനിക്ക് തന്റെ ജീവിതം തിരികെത്തന്നുവെന്ന് ജോണി ഡെപ്പ് പ്രതികരിച്ചു. വിധിയിൽ തൃപ്തയല്ലെന്നും കോടതിവിധി തന്റെ ഹൃദയം തകർത്തെന്നുമാണ് ആംബർ ഹേഡിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :