ഗൂഗിൾ സ്റ്റോറേജ് ഇനി മുതൽ 1 ടിബി വരെ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (12:30 IST)
ടെക്നോളജി ഭീമന്മാരായ ഗൂഗിൾ ഓരോ അക്കൗണ്ടിൻ്റെയും സ്റ്റോറേജ് പരിധി വർദ്ധിപ്പിച്ചു. ഗൂഗിൽ വർക്ക് പ്ലേയ്സ് വ്യക്തിഗത അക്കൗണ്ടിൻ്റെ സംഭരണം 1 ടിബിയായാണ് കമ്പനി ഉയർത്തിയത്. ഒരാളുടെ അക്കൗണ്ടിൽ 1 ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

ഫോട്ടോയും വീഡിയോകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പല ഉപഭോക്താക്കൾക്കും സ്റ്റോറേജ് പരിധി ഒരു പ്രശ്നമായ സാഹചര്യത്തിലാണ് ഗൂഗിളിൻ്റെ പുതിയ തീരുമാനം. 15 ജിബിയായിരുന്നു വർക്ക് സ്പേസിന് ഗൂഗിൾ അനുവദിച്ച സ്റ്റോറേജ് ശേഷി. അക്കൗണ്ട് സ്വയമേവ 15 ജിബിയിൽ നിന്ന് 1 ടിബിയിലേക്ക് മാറുമെന്ന് ഗൂഗിൾ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :