അനുബന്ധ വാര്‍ത്തകള്‍
- ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം; അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ജാതകം ചേർന്നില്ല: വിവാഹം മുടങ്ങിയതിൽ മനം നൊന്ത് യുവതി ജീവനൊടുക്കി
- Gold price: സ്വർണവിലയിൽ ഇടിവ്, മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
- Onam Bumper: ടിക്കറ്റ് വില 500 രൂപ, ഒന്നാം സമ്മാനം 25 കോടി ! ചരിത്രത്തില്‍ ആദ്യം
- 7 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ന് രണ്ടു കുട്ടികളുടെ അമ്മ,വിവാഹനിശ്ചയ ചിത്രവുമായി ശരണ്യ മോഹന്‍
സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി ഇതുവരെ പിടിച്ചോ? എ കെ ജി സെൻ്റർ ആക്രമണത്തെക്കുറിച്ച് ജയരാജൻ്റെ മറുപടി
എ കെ ജി സെൻ്റർ ആക്രമണം നടന്ന് 12 ദിവസമായിട്ടും പ്രതികളെ പറ്റി സൂചനയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി ഇതുവരെ പിടിച്ചോ എന്ന മറുചോദ്യമാണ് ജയരാജൻ ഉന്നയിച്ചത്. പലരും മാറിമാറി ഭരിച്ചില്ലേ? എന്നിട്ട് പിടിച്ചോ? എത്രയെത്ര കേസുകൾ ഇങ്ങനെയുണ്ടെന്നും അദ്ദേഹം ആരാഞ്ഞു.
എ കെ ജി സെൻ്റർ അന്വേഷണം നല്ലരീതിയിൽ പോലീസ് അന്വേഷിക്കുന്നുണ്ട്. പിന്നെ കക്കാൻ അറിയുന്നവർക്കും നിൽക്കാനും അറിയാം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിച്ചുകാണും. ജയരാജൻ പറഞ്ഞു. അതേസമയം എ കെ ജി സെൻ്റർ ആക്രമണത്തിന് പിന്നിൽ ജയരാജനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ആരോപണത്തിന് അയാളെ പോലെ തരം താഴാൻ ഇല്ലെന്ന മറുപടിയാണ് ജയരാജൻ നൽകിയത്.